കഥകളി ആസ്പദമാക്കി ഫോട്ടോഗ്രാഫര്‍ സജീഷ് തൃക്കണ്ണാപുരം എടുത്ത 34 ഫോട്ടോകളടുെ പ്രദര്‍ശനമാണ് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയത്.
ഗാലറിയുടെ ചിത്രോത്സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. സെപ്തംബര്‍ മുതല്‍ നടന്നു വരുന്ന ചിത്രോത്സവത്തിലെ 34ാമത്തെ പ്രദര്‍ശനമാണിത്. സജീഷ് തൃക്കണ്ണാപുരം 2018 മുതല്‍ എടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. കിരാതം, പ്രഹ്ലാദ ചരിതം, പൂതനാമോക്ഷം, സന്താനഗോപാലം, കുചേലവൃത്തം, ദുര്യോധന വധം എട്ടീ ആട്ടക്കഥാ സന്ദര്‍ഭങ്ങളിലെ ഭാവമുഹൂര്‍ത്തങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. സജീഷിന്റെ ആദ്യ സോളോ പ്രദര്‍ശനമാണിത്.
കഥകളി ഫോട്ടോകളുടെ പ്രദര്‍ശനം കഥകളി കലാകാരന്‍ കലാമണ്ഡലം മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പി.കുമാരന്‍ അധ്യക്ഷത വഹിച്ചു.കെ എം.ശിവകൃഷ്ണന്‍ മാസ്റ്റര്‍,അഡ്വ.പ്രശാന്ത് കതിരൂര്‍,സജീഷ് തൃക്കണ്ണാപുരം എന്നിവര്‍ സംസാരിച്ചു.കൂത്തുപറമ്പ് മലയാള കലാനിലയം കഥകളി കളരിയും കലാനിലയം ധ്വനി സംഗീത കൂട്ടായ്മയുടെ ഗസല്‍ സംഗീതവുമുണ്ടായി.പ്രദര്‍ശനം 14ന് വൈകീട്ട് ആറു വരെ തുടരും.രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദര്‍ശന സമയം.
0 അഭിപ്രായങ്ങള്‍