ചന്ദ്രനിലെ ചായക്കടക്കാരന്‍’: ചന്ദ്രയാനിലെ ആദ്യം ചിത്രം ഇതായിരിക്കുമെന്ന് പ്രകാശ് രാജ്; വ്യാപക വിമർശനം

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് ‘X’ൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ പരിഹാസം ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനങ്ങളാണെത്തുന്നത്.രാഷ്ട്രീയവിഷയമല്ല ഇത് ദേശീയ വിഷയമാണെന്നും നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്. അടിക്കുറിപ്പില്‍ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്താറുള്ള നടനാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടാകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന് നേരത്തെ പ്രകാശ് രാജ് മോദിക്കെതിരെ ട്വീറ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് പങ്കുവച്ചത്. പിന്നാലെയാണ് പ്രകാശ് രാജിനെതിരെ വിമര്‍ശനം രൂക്ഷമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling