വിജയ രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചു

ബംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന. വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദനയുടെ ഭര്‍ത്താവായ വിജയ രാഘവേന്ദ്ര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling