കണ്ണൂര്‍: കനേഡിയന്‍ ഓഹരിവ്യാപാരകമ്പനിയുടെനിക്ഷേപത്തട്ടിപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള പോലീസുകാരും. കണ്ണൂര്‍ സിറ്റിപോലീസ്കമ്മിഷണര്‍ സേനയില്‍വകുപ്പുതല അഴിച്ചു പണിയും അച്ചടക്കനടപടിയും തുടങ്ങി. ജില്ലയില്‍ നൂറിലേറെപോലീസുകാര്‍ഈതട്ടിപ്പിനിരയായെന്നും സേനയില്‍ നിന്നുമാത്രം രണ്ടുകോടി തട്ടിയെടുത്തിട്ടുമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സേനയില്‍ അച്ചടക്കനടപടിയുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നടപടി.
സിറ്റിപോലീസ്കമ്മിഷണറുടെ കീഴിലുളള ക്വിക്ക് റെസ്‌പോണ്‍സ് ടീമിലെ അംഗങ്ങളുംകമ്മിഷണറുടെ ഗണ്‍മാന്മാരില്‍ ഒരാളും ഒരു ഡ്രൈവറും തട്ടിപ്പിന് ഇരയായിട്ടുണ്ട്. കേരള പോലീസ് അസോസിയേഷന്‍റെ രണ്ടാംനിര നേതാക്കളും കബളിപ്പിക്കപ്പെട്ടവരിലുണ്ട്. കണ്ണൂര്‍ എആര്‍ ക്യാംപിലെ 80 ശതമാനം പോലീസുകാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരവുംപുറത്തുവന്നിട്ടുണ്ട്.പോലീസുകാരില്‍നിന്ന് കനേഡിയന്‍ കമ്പനി തട്ടിയെടുത്തത് രണ്ടുകോടിയ്ക്ക് മുകളില്‍ വരുമെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നസാഹചര്യത്തില്‍ എസിപിടി കെ രത്‌നകുമാറിന്‍റെനേതൃത്വത്തില്‍ ജാഗ്രതയും കേസന്വേഷണങ്ങളും സജീവമാക്കിയിരിക്കെയാണ്പോലീസ്സേനയില്‍നിന്നുതെന്ന രണ്ടുകോടി തട്ടിയെടുത്തത്.
ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പിനെപ്പറ്റിരഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തന്‍റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വകുപ്പുതല നടപടിയുടെ ഭാഗമായി മാറ്റിയിട്ടുണ്ട്. ക്വിക്ക് റെസ്‌പോണ്‍സ് ടീം(ക്യൂആര്‍ടി)അംഗങ്ങളെയും മാറ്റിയിട്ടുണ്ട്. പോലീസ് സേനയിലെ അംഗങ്ങള്‍വ്യാപകമായി തട്ടിപ്പിനിരയായത് കണ്ണൂര്‍ ജില്ലയിലെ പോലീസിനെ നാണം കെടുത്തിയിരിക്കുകയാണ്. അഞ്ചുലക്ഷംരൂപ മുതല്‍പതിനഞ്ചുലക്ഷംരൂപവരെനഷ്ടമായവരും പോലീസ് സേനയിലുണ്ട്. പദ്ധതിയുടെപ്രചാരണത്തിന് പോലീസുകാരുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
പോലീസുകാരുടെനേതൃത്വത്തിലാണ്ഓണ്‍ലൈന്‍ട്രേഡിങ്നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ ആദ്യ നിക്ഷേപകര്‍മറ്റുളളവരെ മണിചെയിന്‍മാതൃകയില്‍ ചേര്‍ത്തത്. സൈബര്‍ തട്ടിപ്പിന്പോലീസുകാരുടെ ചിത്രം ഉപയോഗിച്ചത് അതീവഗുരുതരമായ അച്ചടക്കലംഘനമായിട്ടാണ്വിലയിരുത്തപ്പെടുത്തുന്നത്. ഇത്തരം പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി വരുമെന്നാണ് വിവരം. പോലീസ്അസോസിയേഷനിലെ രണ്ടാംനിര നേതാക്കളില്‍ ചിലരും തട്ടിപ്പില്‍കുരുങ്ങിയിട്ടുണ്ട്. എന്നാല്‍, പലരും നാണക്കേടുംമാനഹാനിയും അച്ചടക്കനടപടിയും ഭയന്ന്ഇക്കാര്യംപുറത്തുപറയാന്‍ തയ്യാറായിട്ടില്ല.
0 അഭിപ്രായങ്ങള്‍