കെ.പി.ശ്രീധരൻ എട്ടാമത് അനുസ്മരണ ദിനാചരണം വിളമന വട്ടിയങ്ങാട്ടിൽ സംഘടിപ്പിച്ചു

 

പായം മുൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.പി.ശ്രീധരൻ എട്ടാമത് അനുസ്മരണ ദിനാചരണം വിളമന വട്ടിയങ്ങാട്ടിൽ സംഘടിപ്പിച്ചു. 


അനുസ്മരണ ചടങ്ങ് ഇരിട്ടി സി പി എം ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൻ. അശോകൻ അധ്യക്ഷത വഹിച്ചു. എം. എസ് അമർജിത്ത് സ്വാഗതം പറഞ്ഞു. എൻ.എം.രമേശൻ, സുമേഷ് കെ, ഹമീദ് കണിയാട്ടയിൽ, പത്മാവതി കെ.എൻ, ജെസി പി.എൻ, മാർട്ടിൻ സി.എം എന്നിവർ സംസാരിച്ചു.സക്കീർ ഹുസൈൻ പതാക ഉയർത്തി. കെ.പി.ശ്രീധരൻ്റെ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചനയും നടത്തി.

നാട്ടുകാരും സുഹൃത്തുക്കളും കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling