ഇരിട്ടി കോളിക്കടവ്‌ തെങ്ങോലയിൽ അഞ്ച്‌ നിർധനകുടുംബങ്ങൾക്കായി സുന്ദരൻ മേസ്‌ത്രി വീടുകൾ നിർമ്മിച്ചു.

ഓണസമ്മാനമായി 5 കുടുബങ്ങളും പുതിയ വീട്ടിൽ. കരുണയുടെ വഴിയിൽ സുന്ദരമായ ജീവിത പാഠങ്ങൾ സമൂഹത്തിന്‌ സമ്മാനിച്ച്‌ സുന്ദരൻ മേസ്‌ത്രിയും കുടുംബവും ഓണത്തിന്‌ അഞ്ച്‌ നിർധനകുടുംബങ്ങൾക്ക്‌ കൂടി വീടുകൾ നൽകും. കോളിക്കടവ്‌ തെങ്ങോലയിൽ വീടുകളുടെ അവസാനഘട്ടമിനുക്ക്‌ പണികളിലാണ്‌ മേസ്‌ത്രിയും തൊഴിലാളികളും. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച്‌ കോൺക്രീറ്റ്‌ വീടുകൾ. അകത്ത്‌ ശുചിമുറിയോട്‌ കുടിയ ബെഡ്‌ റൂമും പുറത്ത്‌ മറ്റൊരു ശുചിമുറി, വിശാലമായ മുറ്റം, അടുക്കള, വരാന്ത, പിൻവശത്ത്‌ ഷീറ്റ്‌ മേഞ്ഞ മുറ്റം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ്‌ വീടുകൾ.
ചുറ്റുമതിൽ കെട്ടി വേർതിരിച്ച നാല്‌ സെന്റ്‌ വീതം സ്ഥലത്താണ്‌ ഓരോ വീടുകളും. വീടുകൾക്ക്‌ വെവ്വേറെ ശുദ്ധജല ടാങ്കുകൾ, പമ്പിങ് മോട്ടോറുകൾ, വൈദ്യുതി മീറ്റർ തുടങ്ങി ഓരോ കുടുംബത്തിനും സ്വതന്ത്ര ജീവിതത്തിന്‌ ഉതകുന്ന തരത്തിലാണ്‌ വീടുകളുടെ ഘടന. ഉത്രാടത്തിന്‌ മുമ്പ്‌ അർഹതപ്പെട്ട അഞ്ച്‌ കടുംബങ്ങൾക്ക്‌ വീട്‌ കൈമാറി താമസിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്‌ മേസ്‌ത്രിയും ഭാര്യ ഷീനയും മക്കളായ സായന്തും സോനയും. പത്ത്‌ വർഷം മുമ്പ്‌ വട്ട്യറയിലെ മറിയാമ്മക്കും പുത്തൻ കോൺക്രീറ്റ്‌ വീട്‌ നിർമ്മിച്ച്‌ നൽകിയാണ്‌ സുന്ദരൻ മേസ്‌ത്രി കാരുണ്യവഴിയിൽ ആദ്യ താക്കോൽ കൈമാറിയത്‌. അർഹതപ്പെട്ട കുടുംബങ്ങളെ കൃത്യമായി അർഹത പരിശോധിച്ചാന്ന് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling