ലഹരിക്കെതിരെ കായിക ലഹരി - കാരംസ് സൗഹൃദ മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസും കുട്ടാപറമ്പ് വായനശാലയും സംയുക്തമായി സൗഹൃദ കാരംസ് മത്സരം സംഘടിപ്പിച്ചു. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവെൻ്റിവ് ഓഫീസർ പി ആർ സജീവ് പരിപാടി ഉദ്ഘാടനം ചെയ്തു.
സൗഹൃദ മത്സരത്തിൽ 2-1 എന്ന നിലയിൽ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് എം വി യുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. പരിപാടിയിൽ വായനശാല അംഗങ്ങളായ വിനോദ് , നിക്സൺ എന്നിവർ എതിർ ടീമിൽ ഏറ്റുമുട്ടി. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling