കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ 'മാനിഷാദ' ഏകദിന ഉപവാസംസംഘടിപ്പിച്ചു.

CHEMPERI മണിപ്പൂരിലെ പീഡനം അനുഭവിക്കുന്ന ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് ഏകദിന ഉപവാസം നടത്തിയത്. രാവിലെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ് കവിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാപന സമ്മേളനം ഉച്ചയ്ക്ക് രണ്ടുമണിക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും ഉദ്ഘാടനം ചെയ്യ്തു. അതിരൂപതാ പ്രസിഡണ്ട് അഡ്വക്കറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ചെമ്പേരി ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ബേബി നെട്ടനാനി, രൂപത ജനറല്‍ സെക്രട്ടറി ബെന്നി പുതിയാമ്പുറം, അഡ്വക്കറ്റ് ബിനോയ് തോമസ്, ഷീജ സെബാസ്റ്റ്യന്‍, ജിമ്മി ഐത്തമറ്റം, ഫിലിപ്പ് വെളിയത്ത്, മാതൃവേദി രൂപത പ്രസിഡണ്ട് ഷീജ തെക്കേടത്ത്, മുക്തശ്രീ രൂപത പ്രസിഡണ്ട് ഷിനോ പാറക്കല്‍, കിഷോര്‍ ലാല്‍ ചൂരനോലില്‍, ടെന്നി, ബിജു ഈട്ടിക്കല്‍, അബ്രഹാം ഈറ്റക്കല്‍, ഡേവിസ് ആലങ്ങാടന്‍, സുരേഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling