മുണ്ടാനൂരില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടേയും , കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു

ഉളിക്കല്‍ മുണ്ടാനൂരില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടേയും , കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു. പതാക ഉയര്‍ത്തിയും മധുരം പങ്ക് വെച്ചുമാണ് ആഗസ്റ്റ് 15 നെ മഹത്വരമാക്കിയത്
ഇന്ത്യാ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം മുണ്ടാനൂര്‍ ഗ്രാമം ആഘോഷ നിര്‍വൃതിയിലാണ്. എ ബി സ്‌പോര്‍ട്ടിംഗ് ക്ലബ് ,അബ്ദുള്‍കലാം വായനശാല എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തില്‍ ക്ലബ് പ്രസിഡന്റ് റോയി എന്‍.കെ പതാക ഉയര്‍ത്തി. വൈകുന്നേരം ടൗണില്‍ സ്വാതന്ത്യദിന ക്വിസ് മത്സരവും പായസ വിതരണവും സംഘടിപ്പിച്ചു. ജോബി എം ജോസ്, രതീഷ് ടി.കെ, മനോജ് ടി വി , ഷിംജിത്ത് പി.എസ്, സുരേഷ് ടി വി, ജയന്‍ ടി, നവനീത് ടി, സുജീഷ് ടി.കെ, ഡോളമി എന്നിവര്‍ നേതൃത്വം നല്‍കി.
മുണ്ടാനൂര്‍ പട്ടിക ജാതി സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ കോളനി കമ്മിറ്റി പ്രസിഡന്റ് സത്യന്‍ പതാക ഉയര്‍ത്തി. ടി.ബാബു, ടി.വി.സുരേഷ്, ബാലകൃഷ്ണന്‍, പവിത്രന്‍, മനോജ്, കൗസല്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുണ്ടാനൂര്‍ 161-ാം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബൂത്ത് പ്രസിഡന്റ് എം.മനോഹരന്‍ മായന്‍മുക്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് ആനന്ദഭനന്‍ മുണ്ടാനൂര്‍ ടൗണിലും പതാക ഉയര്‍ത്തി. ശ്രീദേവി പുതുശ്ശേരി, ബെന്നി താഴത്തറക്കല്‍, സുരേഷ് ടി.വി, സിജു ചിറത്തലയാട്ട്, സിബി സി എസ്, ജോബി എം.ജോസ്, മുത്തു കുന്നക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് പായസ വിതരണവും ഉണ്ടായിരുന്നു.
സി.പി.എം. മുണ്ടാനൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ ദിനം ആചരിച്ചു. ജെയിംസ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. എന്‍.കെ. റോയി, രവി, പ്രവീണ്‍ കുമാര്‍, ദാമോദരന്‍ പയനി, രാജീവന്‍, നാരായണന്‍ പുതിയപുരയില്‍, രാജേഷ് പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വ നല്‍കി.
ഫ്രണ്ട്‌സ് യുവ സാശ്രയ സംഘം മുണ്ടാനൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യദിനം ആചരിച്ചു. ജോബി എം ജോസ് പതാക ഉയര്‍ത്തി. ചടങ്ങില്‍ സിന്തോഷ് ജോര്‍ജ്, അഭിജിത്ത് ബിനു ,ജോയല്‍ ബിജു, അനീഷ് പള്ളത്ത്, ജോമറ്റ് ജോസഫ് എന്നിവര്‍ നേതൃത്വം വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling