ചെമ്പേരിയില്‍ പെരിഫറല്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു

ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ അരീക്കമല ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പെരിഫറല്‍ ഒ.പി. കെട്ടിടം ചെമ്പേരി ബസ്റ്റാന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവല്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ മുത്തേടന്‍ അധ്യക്ഷനായി. ഡി.എം.ഒ. ഡോ.അബ്ദുള്‍ സലാം മുഖ്യാതിഥിയായി. പരിപാടിയില്‍ ബിന്ദു കെ.ജെ, മധു തൊട്ടിയില്‍, മിനി ഷൈബി, ഷൈല ജോയി, രാധാമണി എം ഡി, റോബര്‍ട്ട് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Video : 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling