3 ലിറ്റർ വിദേശ മദ്യവുമായി ചെങ്ങളായി പ്രദേശത്തെ പ്രധാന വിദേശ മദ്യ വില്ലനക്കാരനായ യുവാവിനെതിരെ മദ്യം വില്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസെടുത്തു
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചെങ്ങളായി - ഹംസപീടിക എന്ന സ്ഥലത്ത് വെച്ച് മൂന്ന് ലിറ്റർ വിദേശമദ്യം കൈവശം സൂക്ഷിച്ച് വെച്ച് വില്പന നടത്തിയ കുറ്റത്തിന് ചെങ്ങളായി സ്വദേശി പി.പി. ലക്ഷ്മണൻ:വയസ്സ് 48/2023: S/o ഗോവിന്ദൻ എന്നയാളെ മദ്യവില്പന നടത്തിയതിന് അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകളായി മൂന്ന് ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റ് ലഭിച്ച 1200 രൂപയും കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ: വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍