കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

സാമ്പത്തിക പ്രതിസന്ധിക്കെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ. ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന് ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്. നിയമസഭയിൽ ധനകാര്യ മന്ത്രി കൊടുത്ത കണക്ക് കെ സുരേന്ദ്രൻ വായിച്ചു. ഓണം അവതാളത്തിൽ ആക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. അത് കേന്ദ്രത്തിന്റെ തലയിൽ വച്ചുകെട്ടേണ്ട.കെ എൻ ബാലഗോപാൽ വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയിൽ ഏറ്റവും മോശം ധനകാര്യ മാനേജ്മെൻറ് കേരളത്തിലേതാണ്. കേന്ദ്രത്തിലെ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് നികുതി വിഹിതം കുറച്ചു എന്ന് പറയാൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു വിഹിതവും കുറച്ചിട്ടില്ല, ധനമന്ത്രി ബാലഗോപാൽ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കുഴൽപ്പണ കേസിൽ തന്റെ ശബ്ദ പരിശോധന വരെ നടത്തി. തന്റെ പേരിൽ എടുത്ത എല്ലാ കേസിനും ചോദ്യം ചെയ്യലിന് പോയിട്ടുണ്ട്, 346 കേസുകൾ തനിക്കെതിരെ ഉണ്ട്, തന്നെ 14 തവണ വിളിച്ചുവരുത്തി ചോദ്യംചെയ്ത പൊലീസ് വി ഡി സതീശനെ ഒരു തവണയെങ്കിലും ചോദ്യം ചെയ്തോയെന്ന് അദ്ദേഹം ചോദിച്ചു. സതീശൻ നടത്തിയ കേസുകളിൽ എന്താണ് അന്വേഷണം നടത്താത്തത്. സത്യസന്ധനായ ഹരിചന്ദ്രൻ അല്ലല്ലോ വി ഡി സതീശൻ, പുനർജനികേസിൽ കേരള പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. പിണറായി വിജയനു മന്ത്രിസഭയിൽ ഉള്ളവരെക്കാൾ വിശ്വാസം വി ഡി സതീശനെയാണ്. ഇരിയെടാ എന്ന് പിണറായി പറഞ്ഞാൽ സതീശൻ അപ്പോൾ ഇരിക്കും, നിക്കടാ എന്നു പറഞ്ഞാൽ നിൽക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര നിയമങ്ങൾ മറികടന്ന് കരിമണൽ ഖനനത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ മകൾക്കും യുഡിഎഫ് നേതാക്കൾക്കും കരിമണൽ കമ്പനി നൽകിയത് വെറുതെ അല്ല. നടന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള കരാർ ആണെങ്കിൽ വീണയ്ക്ക് എന്തിനാണ് കമ്പനി പണം നൽകിയത്. 2014 ലെ കേന്ദ്രനിയമം അട്ടിമറിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു. അനധികൃതമായി പണം നേടുന്നതിനാണ് നിയമം അട്ടിമറിച്ചത്.വീണയ്ക്ക് കൊടുത്തതിനേക്കാൾ കൂടുതൽ പണം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.പിണറായി മുഖ്യമന്ത്രിയാകുന്നതിനു മുൻപ് തന്നെ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങി. സിപിഐഎമ്മിൽ എങ്ങനെയാണ് പിണറായി വിജയന് മാത്രം കമ്പനികൾ പണം അങ്ങോട്ടു കൊണ്ടു പോയി കൊടുക്കുന്നത്. കള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്ന സർക്കാർ മുഖ്യമന്ത്രിക്കും സതീശനും എതിരെയുള്ള ആരോപണം അന്വേഷിക്കുന്നില്ല. കേരളത്തിലെ രണ്ട് ദിവ്യൻമാരാണ് പിണറായി വിജയനും സതീശനുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling