സാൻ ജോർജിയ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം നടത്തി.




 ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കലാപരിപാടിയും, മാതാ പിതാക്കൾക്കായി സംഘടിപ്പിച്ച പാട്ടുമത്സരവും,സമ്മാനദാനവും നടത്തിനടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ ടെസ മാനുവൽ അധ്യക്ഷത വഹിച്ചു, ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ പള്ളി വികാരി fr സേവ്യർ പുത്തൻപുരയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ  മാത്യു, വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ വി പി നസീമ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ബിനു ജോസ് നെല്ലിക്കാത്തടത്തിൽ  നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു. ചടങ്ങിൽ കുട്ടികളും മാതാപിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling