ഭാര്യയുമായി തർക്കം: കൈക്കുഞ്ഞിനെ നിലത്ത് വലിച്ചെറിഞ്ഞ് അച്ഛൻ; സംഭവം തിരുവനന്തപുരത്ത്

 തിരുവനന്തപുരം: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജം​ഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വൈകുന്നേരത്തോടെയാണ് സംഭവം. കണിയാപുരം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഷ്ണു മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ എസ്എറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണിയാപുരം സ്വദേശിയായ വിഷ്ണു ഭാര്യക്കും മൂത്ത കുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി. ഭാര്യയുടെ കയ്യിലിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാരാണ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പൊലീസെത്തി കുഞ്ഞിനെ എസ്എറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ പരിക്ക് ​ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലാണ്. വിഷ്ണു മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling