ട്രെയിനുകൾക്ക് നേരെ കല്ലേറ്മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരക്കും ഇടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം – എൽ ടി ടി നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ – എറണാകുളം എക്സ്പ്രസ് എന്നിവക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം – എൽ ടി ടി നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക്‌ പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ എ സി കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ഓഖ – എറണാകുളം എക്സ്പ്രസിന് നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളിൽ ആണെങ്കിലും കല്ലേറ് ഒരേ ദിവസം ഒരേ സമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling