ബാലസഭ കുട്ടികൾക്ക് സജ്ജം എന്ന പേരിൽ പരിശീലന ക്യാമ്പയിൻ

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് സജ്ജം എന്ന പേരിൽ പരിശീലന ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ , പി പി മുഹമ്മദ് നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു
സിഡിഎസ് ചെയർപേഴ്സൺ രാജീനന്ദകുമാർ അധ്യക്ഷത വഹിച്ചു. . സിഡിഎസ് വൈസ് ചെയർപേഴ്സൺ ശുഭ സ്വാഗതം പറഞ്ഞു. ആർ പി മാരായ വിമല ടീച്ചർ, അജിത എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി.അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling