പരിപ്പായി ഗവ: എൽ.പി.സ്കൂളിൽ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.
സ്കൂൾ അലങ്കരിക്കൽ, പ്രത്യേക അസംബ്ലി, പതാക വന്ദനം ., കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനുമായി അഭിമുഖം, സ്വാതന്ത്ര്യ ദിന റാലി , ദേശഭക്തിഗാന അവതരണം, ക്വിസ്സ് മത്സരം, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾക്ക് നിറം നല്കൽ, മധുരവിതരണം, സദ്യ എന്നിവ ഉണ്ടായി. എസ്.എം.സി. ചെയർമാൻ കെ.വി സജിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ എം.വി.നാരായണൻ പതാക ഉയർത്തി.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീരജവാനും ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിൽ ഗാർഡുമായ ശ്രീ സജീവനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു കുട്ടികളുമായി സംവദിച്ചു.എസ്. എസ് ജി കൺവീനർ പി.വി.കുഞ്ഞിക്കൃഷ്ണൻ , മദർ പിടി എ പ്രസിഡണ്ട് ഇ.കെ. രസ്ന , എസ്.എം സി വൈസ് ചെയർമാൻ ലചന സുരേന്ദ്രൻ, പൂർവ വിദ്യാർത്ഥിയും ശ്രീകണ്ഠപുരം സബ് ട്രഷറി ഓഫീസറുമായ ടി.രാമദാസ് , ഇ.ഡി. മഹേഷ് കുമാർ , പി. നദീറ ടീച്ചർ. ,സ്കൂൾ ലീഡർ പി. മയൂഖ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍