ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കേ സ്വദേശമായ ഹൈദരാബാദിൽ ആയിരുന്നു അന്ത്യം. രാജ്യം കണ്ട എക്കാലത്തെയും മികച്ച പ്ലേമേക്കര്‍ ആയിരുന്നു.
'ഇന്ത്യന്‍ പെലെ' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസിനെതിരേ 1977 സെപ്റ്റംബര്‍ 24-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയ താരം കൂടിയാണ്.
1965 മുതല്‍ 1975 വരെ ദേശീയ ടീമിനായി കളിച്ച അദ്ദേഹം 1970-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ സയ്യിദ് നയിമുദ്ദീന്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് വമ്പന്‍ ക്ലബ്ബുകള്‍ക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. ദേശീയ ടീമിനായി 35 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടി. 1969-ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു. 11 ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ഹബീബായിരുന്നു.
0 അഭിപ്രായങ്ങള്‍