ദേശവ്യാപകമായി മഹാധര്‍ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഹെഡ്ഡ് പോസ്റ്റോഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും 12ഇന ആവശ്യങ്ങള്‍ ഉന്നയിച്ചും ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9ന് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി മഹാധര്‍ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഹെഡ്ഡ് പോസ്റ്റോഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ അറിയിച്ചു. ബുധനാഴ്ച്ച രാവിലെ 10ന് നടക്കുന്ന ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കും. ഭരണം നിലനിര്‍ത്താന്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ്. മണിപ്പൂറിലും ഹരിയാനയിലും നടക്കുന്ന സംഭവങ്ങള്‍ തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, ആദായ നികുതി നല്‍കാന്‍ ബാദ്ധ്യസ്ഥരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ ധനസഹായം നല്‍കുക തുടങ്ങിയ 12 ഇനങ്ങള്‍ ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി സഹദേവന്‍, ജോസ്‌ജോര്‍ജ് പ്ലാത്തോട്ടം, എം.എ കരീം, കെ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു. video :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling