ട്രെയിനില്‍ വനിതാ ടി ടി ഇക്ക് യാത്രക്കാരന്റെ മർദ്ദനം; പ്രതി പിടിയിൽ

ട്രെയിനില്‍ വനിതാ ടി ടി ഇ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് തടഞ്ഞപ്പോഴാണ് ആക്രമിച്ചത്. വടകര സ്വദേശി രൈരുവിനെ കോഴിക്കോട് റെയില്‍വെ പൊലീസാണ് പിടികൂടിയത്. മംഗളുരു – ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ ടി ടി ഇ രജിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ജനറൽ ടിക്കറ്റടുത്ത് റിസർവേഷൻ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമുണ്ടായത്. യാത്രക്കാരൻ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആർ പറഞ്ഞു. കൊഴിലാണ്ടി റെയിൽവേ സ്റ്റേഷൻ ട്രെയിനെത്തിയപ്പോൾ യാത്രക്കാരൻ അവിടെ ഇറങ്ങി മറ്റൊരു കോച്ചിലേക്ക് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇയാളെ പിടികൂടുകയും കോഴികോടെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ ടി.ടി.ആർ കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling