‘അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി വി എൻ വാസവനും ജെയ്ക്ക് സി.തോമസും’; മനുഷ്യത്വം നഷ്ടമാവരുത്, അപകടത്തില്‍പ്പെട്ടവരെ വേഗം രക്ഷിക്കുയാണ് ലക്ഷ്യമെന്ന് മന്ത്രി

അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടിവരില്ല. മറിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഇന്നലെ അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്നവര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍.വാസവനും പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസും എത്തി. മന്ത്രി വി.എന്‍. വാസവന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സംഭവത്തിന്റെ ചിത്രങ്ങളും കുറിപ്പും പങ്കുവെയ്ക്കുകയും ചെയ്തു കോട്ടയം തിരുവാങ്കുളം മാമലയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരെയാണ് മന്ത്രിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് തങ്ങള്‍ യാത്രതുടര്‍ന്നതെന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചത് പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്,അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു. വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു, അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത് . ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല, അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്. തൃശൂർ സ്വദേശികളാണ്് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല , മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ്് സർക്കാർ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling