വൃദ്ധ സദനത്തിൽവെച്ച് ഒന്നിച്ചവർ, ഒടുവിൽ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി

രാമവർമപുരം വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം വിവാഹിതരായ കൊച്ചനിയൻ-ലക്ഷ്മി അമ്മാളു ദമ്പതികളിൽ കൊച്ചനിയൻ അന്തരിച്ചു. സംസ്കാരം 11.30 ന് ലാലൂർ ശ്മശാനത്തിൽ നടക്കും. തൃശൂർ രാമവർമ്മപുരം ​ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളുവും 2019 ഡിസംബർ 28 ശനിയാഴ്ചയാണ് വിവാഹിതരായത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു വിവാഹം>ഇരുപത്തിരണ്ട് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തിൽ ഒരു കൂട്ടായിരുന്നു കൊച്ചനിയൻ. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയൻ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും സമാനാവസ്ഥയിലായിരുന്നു. ഭർത്താവ് മരിച്ച് 22 വർഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. ഇതിനിടെയിലാണ് വൃദ്ധസദനത്തിൽവെച്ച് ഇരുവരും കണ്ടുമുട്ടിയത്പിന്നീടത് വിവാഹത്തിലെത്തിച്ചേരുകയായിരുന്നു. അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling