കാപ്പ ചുമത്തി നാടുകടത്തി




നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആളെ   കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം  കാപ്പ(Kaapa) നിയമ പ്രകാരം  നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍   രാഗേഷ് , വയസ്സ് 43 കണിയാൻകണ്ടിയിൽ ഹൗസ് , പന്ന്യന്നൂർ,പാനൂർ,  എന്നയാളെ ആണ് നാടുകടത്തിയത്.  ഇയാൾക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവം, സ്പോടകവസ്തു കൈകാര്യം ചെയ്യൽ, ഭവന കൈയ്യേറ്റം, ലഹള നടത്തൽ, അന്യായമായി തടഞ്ഞുവെക്കൽ എന്നിങ്ങനെയായി മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട് .


 കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ അജിത് കുമാർ IPS ന്‍റെ  റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് DIG യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ  ആറ് മാസത്തേക്ക്  തടഞ്ഞുകൊണ്ടാണ് ഉത്തരവായത്.


നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും  നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling