ശിശു സൗഹൃദ ശൗചാലയം മാതൃക അംഗണവാടിക്ക് സമർപ്പിച്ചു

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരം നഗരസഭയുടെയും, ഇരിക്കൂർ വനിത ശിശുക്ഷേമ വകുപ്പിന്റെയും സംയുക്ത ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ശിശു സൗഹൃദ ശൗചാലയം നഗരസഭയിലെ മാതൃകാ അംഗൻവാടിയായ പൊടിക്കളം അംഗൻവാടിക്ക് സമർപ്പിച്ചു. നഗരസഭയിലെ കൈതപ്രം വാർഡിലാണ് മാതൃക അംഗണവാടി സ്ഥിതി ചെയ്യുന്നത്. ഐ സി ഡി എസ് ന്റെ അമ്പതിനായിരം രൂപയും നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിലെ മുപ്പത്തിനായിരം രൂപയും ഉപയോഗിച്ചാണ് വനിത ശിശുക്ഷേമ വകുപ്പിന്റെ പദ്ധതിയായ ബേബി ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മാണം പൂർത്തിയാക്കിയത്. കുട്ടികൾക്കായി പ്രത്യേക അളവിൽ തയ്യാറാക്കിയ ഉപകരണങ്ങൾ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ നിന്നുമാണ് എത്തിച്ചത്. നഗരസഭയിലെ ആദ്യത്തെ ശിശു സൗഹൃദ ശൗചാലയമാണ് ഇവിടെ നിർമ്മിച്ചത്. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ഉൽഘാടനം ചെയ്യ്തു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രംഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിജിൽ മോഹനൻ, ഐസിഡിഎസ് സൂപ്പർവൈസർ രമ്യ പി, വനിതാ ശിശുക്ഷേമ ഓഫീസർ ഷീന എം കെ, ഷാജി പി പി, മിനി മാത്യു, പ്രസന്ന ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വാർഡ് തല ജാഗ്രത സമിതി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ജാഗ്രത സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ സ്നേഹാ എൻ വി ക്ലാസ് എടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling