പുല്ലൂപ്പി നോർത്ത് അംബേദ്കർ കോളനിയിൽ ഒരു കോടിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി കണ്ണാടിപ്പറമ്പ് പുല്ലൂപ്പി നോർത്ത് അംബേദ്കർ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ലൈബ്രറി, വായനശാല, ഡിജിറ്റൽ സേവന കേന്ദ്രം എന്നിവയാണ് ഇവിടെ നിർമ്മിക്കുകയെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിൽ രണ്ട് സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

രണ്ടു നിലകളിലായി 3600 ചതുരശ്ര അടിയിലുള്ള ഇരുനില  കെട്ടിടമാണ് നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ ലൈബ്രറി, റീഡിങ് റൂം, ഡിജിറ്റൽ സേവന കേന്ദ്രം എന്നിവയും  ഒന്നാം നിലയിൽ  170 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളും, അനുബന്ധ സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു.

നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ മുഖ്യാതിഥിയായി. കണ്ണൂർ നിർമ്മിതി കേന്ദ്ര പ്രൊജക്ട് മാനേജ സജിത്ത് കെ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പവിത്രൻ, നാറാത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എൻ മുസ്തഫ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി റഷീദ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബൈജു, എം പ്രജിത്ത്, പി രാമചന്ദ്രൻ, ടി പി രത്നാകാരൻ, സി കുഞ്ഞഹമ്മദ്, പി ശ്രീധരൻ, കെ ടി അബ്ദുൽ വഹാബ്, കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ, മോണിറ്ററിംഗ് കമ്മറ്റി പ്രധിനിധി കെ ജിഷ എന്നിവർ സംസാരിച്ചു.


 നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ സ്വാഗതവും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ എംപി പ്രീത നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling