ശ്രീകണ്ഠപുരം സൗന്ദര്യവൽക്കരണ പ്രവർത്തിയുടെ ഭാഗമായി റോഡിൻ്റെ പാർശ്വഭാഗങ്ങളിൽ ഇൻ്റർലോക്ക് പാകുന്ന പ്രവൃത്തിക്ക് തുടക്കമായി.

5 കോടി രൂപ മുതൽ മുടക്കിലാണ് നഗരത്തിൻ്റെ വികസന പ്രവൃത്തികൾ നടത്തുന്നത്. ചെങ്ങളായി പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശമായ ശ്രീകണ്ഠാപുരം ഹൈസ്കൂൾ പരിസരത്തു നിന്നുമാണ് ഇൻ്റർലോക്കിൻ്റെ പ്രവൃത്തികൾ ആരംഭിച്ചത്. സംസ്ഥാന പാതയുടെ ഭാഗമായ ശ്രീകണ്ഠപുരം തളിപ്പറമ്പ് റോഡിൻ്റെ ഇരുഭാഗത്തുമായാണ് ഇൻ്റർലോക്ക് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ഓവുചാലിൻ്റെ പ്രവൃത്തികൾ പയ്യാവൂർ റോഡിൽ ഓടത്തുപാലം ഭാഗത്ത് പുരോഗമിക്കുകയാണ്. കോട്ടൂർ ഐ ടി ഐ ജംഗ്ഷനിൽ നിന്നുമാണ് ഈ സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ കുറച്ച് മാസങ്ങൾക്ക് ഉള്ളിൽത്തന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling