പയ്യാവൂരിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

ജ്വല്ലറിയുടെ പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ടൗണിലെ ചേന്നാട്ട് ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണ സ്ഥലത്താണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് തകര്‍ത്ത് അകത്ത് കയറി വെള്ളിയാഭരണങ്ങളുമായി കടന്നത്. മോഷ്ടാവിന്റെ മുഖം സിസിടിവിയില്‍ വ്യക്തമല്ല. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling