നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു.

നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പൊലീസ് കേസടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുട്യൂബർ അജു അലക്‌സിനെതിരെ നടൻ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബാല പറഞ്ഞത്. അതേസമയം, യുട്യൂബർ അജു അലക്‌സിനെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling