കോഴിക്കോട് വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു




 കോഴിക്കോട് | പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വന പ്രദേശത്ത് ഉണ്ടായ മഴയെ തുടര്‍ന്ന് അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ ഇരുവരും അകപ്പെടുക ആയിരുന്നു. റാഷിദിനെ രക്ഷപ്പെടുത്തിയ ശേഷമാണ് യുവതി ഒഴിക്കില്‍പ്പെട്ട കാര്യം അറിയുന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തസ്‌നീമിനെ കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling