ഞങ്ങളും കൃഷിയിലേക്ക്' സ്കൂൾ പച്ചക്കറിത്തോട്ടം വിളവെടുപ്പ്

 മലപ്പട്ടം: 

എകെഎസ് ജിഎച്ച്എസ്എസ് മലപ്പട്ടം സ്കൂളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , മലപ്പട്ടം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, എസ് പി സി , ഇക്കോ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' സ്കൂൾ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം ബി.പി.ഒ സുനിൽ കുമാർ.ടി.വി നിർവഹിച്ചു. 



സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സി.രജിത സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ഹരീന്ദ്രൻ ടികെ അദ്ധ്യക്ഷതയും വഹിച്ചു. മദർ പിടി എ പ്രസിഡണ്ട് ശ്രീമതി.മിനി.കെ.പി,സീനിയർ കൃഷി അസിസ്റ്റന്റ് ശ്രീ.ടി.രഘുവരൻ,അധ്യാപകരായ ശ്രീമതി.ഷാജി.കെ.പി,ശ്രീ.സുരേഷ് കുമാർ.എം.എം,ഓഫീസ് അറ്റന്റർ നാരായണൻ.സി എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബു ചേരൻ ചടങ്ങിന് നന്ദി അറിയിച്ച് കൊണ്ട് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling