വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം സ്വാതന്ത്ര്യദിനാഘോഷ

വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യ സ്വതന്ത്രയായതിന്റെ 76 വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ശ്രീമതി. ടി പുഷ്പ രാവിലെ 9 മണിക്ക് പ്രത്യേക അസംബ്ലി കൂടുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. എസ് എം സി ചെയര്‍മാന്‍ ശ്രീ. ജയേന്ദ്രന്‍ എ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. എം പി ടി എ പ്രസിഡന്റ് പ്രീയ എം വി , സീനിയര്‍ അസിസ്റ്റന്റ് വത്സല ടീച്ചര്‍ , സ്റ്റാഫ് സെക്രട്ടറി ശിവപ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന റാലി , ദേശഭക്തിഗാനം, ഫ്‌ലാഷ് മോബ് , സ്വാതന്ത്രദിന ക്വിസ് എന്നിവ ഉണ്ടായി. പരിപാടിയുടെ അവസാനം എല്ലാ കുട്ടികള്‍ക്കും പായസ വിതരണവും ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling