ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന് സ്ഥലം മാറ്റം

ഇരിട്ടി നിലയത്തിലെ സഹപ്രവര്‍ത്തകരുടേയും സിവില്‍ ഡിഫെന്‍സിന്റേയും നേതൃത്വത്തില്‍ കെ. രാജീവന് യാത്രയയപ്പ് നല്‍കി.
രണ്ട് വര്‍ഷമായി ഇരിട്ടി നിലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. പെട്ടെന്നുള്ള ഉത്തരവിലാണ് സ്ഥലം മാറ്റിയത്. നിലവില്‍ പത്തോളം ഓഫീസര്‍മാര്‍ക്കാണ് കേരളത്തിലെ വിവിധ നിലയങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇരിട്ടിയില്‍ നിന്നും പാലക്കാട് കഞ്ചിക്കോട്ടേക്കാണ് കെ.രാജീവനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇരിട്ടി നിലയത്തിലെ സഹപ്രവര്‍ത്തകരുടേയും സിവില്‍ ഡിഫെന്‍സിന്റേയും നേതൃത്വത്തില്‍ കെ. രാജീവന് യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍മാരായ എന്‍.ജി.അശോകന്‍, പി.പി. രാജീവന്‍, മെഹറൂഫ് എന്നിവരും നിലയത്തിലെ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫെന്‍സ് വാര്‍ഡന്‍മാരും സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling