ലയൺസ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച .


കണ്ണൂർ.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി ജില്ലകളിലെലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയൺസ് ഡിസ്ട്രിക്ട് 318 ഇ യിലെ പുതിയ കാബിനറ്റ് ഓഫീസർമാരുടെ സ്ഥാനാരോഹണം ഞായറാഴ്ച കലത്ത് 9 മണിക്ക് ഏച്ചൂർ സി.ആർ.ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ചടങ്ങിൽ വെച്ച് ചാർട്ടേഡ് എക്കൗണ്ടൻറ് ടി.കെ.രജീഷ് ഡിസ്ട്രിക് ഗവർണറായി ചുമതയേൽക്കും.സിനിമാ താരവും നർത്തകനുമായ ടി.കെ.വിനീത് ആദരവ് ഏറ്റ് വാങ്ങും. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ വെച്ച്തുടക്കം കുറിക്കും.


ഡിസം 3ന് കോഴിക്കോട് വെച്ച് സമൂഹ വിവാഹം, തിമിര രോഗ പരിശോധന, സൗജന്യ ശസ്ത്രക്രിയക്കുള്ള 50 ക്യാമ്പുകൾ,400 പേർക്ക് കൃത്രിമ കാൽ, ശരീര വൈകല്യമുള്ള 50 പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം, തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്താൻ സംവിധാനം, അപേക്ഷ നൽകിക്കഴിഞ്ഞ 50 പേർക്ക് 5 ലക്ഷം രൂപ വിലവരുന്ന വീട്, വിലക്കുറവിൽ ലഭിക്കാൻ ജില്ലയിൽ ഒരു കേന്ദ്രം തുടങ്ങിയ പ്രോജക്ടുകൾ നടപ്പിലാക്കുമെന്ന് ചെയർമാൻ എം.വിനോദ് കുമാർ പറഞ്ഞു.


വാർത്താ സമ്മേളനത്തിൽ കെ പി .ടി .ജലീൽ, പ്രദീവ് പ്രതിഭ, പ്രസൂൺ കുമാർ എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling