ബാത്ത്‌റൂമില്‍ വരെ തെങ്ങ്, വീടിനുള്ളില്‍ മൊത്തം ആറ് തെങ്ങുകള്‍ വളര്‍ത്തി മന്‍സൂര്‍ അലിഖാന്‍; കാരണം ഇതാണ്

 



തമിഴില്‍ വില്ലന്‍ റോളില്‍ തിളങ്ങിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. അടുത്തിടെ വലിയ വാര്‍ത്ത പ്രധാന്യം നേടിയ മന്‍സൂര്‍ അലി ഖാനെ വച്ച് അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനല്‍ ഫാന്‍ ഷോ നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി മന്‍സൂര്‍ അലി ഖാന്‍റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് വിചിത്രമായ ഒരു കാര്യം ശ്രദ്ധിച്ചത്. വീട്ടിനുള്ളില്‍ തെങ്ങുകള്‍ വളര്‍ത്തുന്നുണ്ട് മന്‍സൂര്‍തന്റെ വീട്ടിലെ വിവിധ ഇടങ്ങളിലായി ആറ് തെങ്ങുകള്‍ വളരുന്നുണ്ട് എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്.സ്വീകരണ മുറിയിലും, ബാത്ത് റൂമിലും പോലും തെങ്ങുകള്‍ വളരുന്നുണ്ട്. വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന തെങ്ങുകളാണ്. അവയെ വെട്ടികളയാന്‍ തോന്നിയില്ല. വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി എന്നാണ് വീട്ടിനുള്ളിലെ തെങ്ങുകളെ കുറിച്ച് മന്‍സൂര്‍ പറയുന്നത്.ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുകയാണ് താരം ഇപ്പോള്‍. താന്‍ ആരാധിക്കുന്ന താരമാണ് മന്‍സൂര്‍ അലിഖാന്‍ എന്ന് ലോകേഷ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.അതുകൊണ്ട് തന്നെ തന്റെ ഇഷ്ട താരത്തെ ഏത് റോളിലാകും ലോകേഷ് കാസ്റ്റ് ചെയ്യുക എന്ന് അറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling