ഇരിട്ടി വള്ളിത്തോട് പുഴയിൽ കാണാതായ ആറളം ഫാം സ്വദേശി അജിത്തിൻ്റെ മൃതദേഹം മൂന്നാം ദിനത്തിൽ കണ്ടെത്തി.

ഇരിട്ടി വള്ളിത്തോട് പുഴയിൽ കാണാതായ ആറളം ഫാം സ്വദേശി അജിത്തിൻ്റെ മൃതദേഹം മൂന്നാം ദിനത്തിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെയാണ് അജിത്ത് വള്ളിത്തോട് പുഴയിൽ കാണാതായത്. വിവിധ റെസ്ക്യൂടീമുകളും അഗ്നിരക്ഷാ സേനാവിഭാഗങ്ങളും സംയുക്തമായി തെരച്ചിൽ നടത്തിവരികയായിരുന്നു. അടിയൊഴുക്ക് കൂടിയ പുഴയിലെ തെരച്ചിൽ ഏറെ ദുസ്സഹമായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഇരിട്ടി അഗ്നി രക്ഷാസേനയും, ഇരിട്ടി സിവിൽ ഡിഫൻസും, വള്ളിത്തോട് ഒരുമ റെസ്ക്യു ടീം സംയുക്ത തെരച്ചിലിനിടെയാണ് ഏകദേശം 2 കി.മീ. താഴ്ഭാഗത്തായി കുന്നോത്ത് സ്കൂളിനു പിൻഭാഗത്താണ് പുഴയിൽ ഒഴുകിപ്പോവുകയായിരുന്ന അജിത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling