SES കോളേജ് 87-89ബാച്ച് പൂർവവിദ്യാർത്ഥി സംഗമം 'ഓർമ്മചെപ്പ് 89'

ശ്രീകണ്ടാപുരം: SES കോളേജ് 87-89ബാച്ച് പൂർവവിദ്യാർത്ഥി സംഗമം 'ഓർമ്മചെപ്പ് 89'ബഹു:രാജ്യസഭ MP Adv. പി സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. SES കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്നചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ്‌ ആന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. സജി ജോസഫ് സ്വാഗതവും, സ്റ്റീഫൻ VD നന്ദിയും പറഞ്ഞു.
ചടങ്ങിൽ കോളേജ് മുൻ അധ്യാപികയും മുനിസിപ്പൽ ചെയർപേഴ്സണുമായ Dr. KV ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോമിനിക്, പൂർവ്വവിദ്യാർത്ഥിയും ശ്രീകണ്ടാപുരം ഹയർസെക്കന്റെറി സ്കൂൾ പ്രിൻസിപ്പളുമായ സി എം രാജേന്ദ്രൻ, ബാച്ച്ലെ കോളേജ് യൂണിയൻ ഭാരവാഹികൾ ആയിരുന്ന എം സി ഗോപാലകൃഷ്ണൻ, മോൻസി കെ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു തുടർന്ന് പൂർവ്വഅധ്യാപകരായ പ്രൊഫ. എം എ സിറിയക്, പ്രൊഫ. ജോസ് ജോസഫ്, പ്രൊഫ. ടെസ്സി ജോർജ്‌ എന്നിവരെ ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, കൂട്ടായ്മയുടെ സ്നേഹ ഉപഹാരം സന്തോഷ് കുമാർ എം പി സമർപ്പിച്ചു. തുടർന്ന് സ്നേഹവിരുന്നും, പച്ചക്കറിവിത്തുകളുടെ വിതരണവും വിവിധകലാപരിപാടികളോടും കൂടി 'ഓർമ്മചെപ്പ് 89'സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling