കുവൈറ്റില്‍ താമസനിയമ ലംഘനം; 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാര്‍ പിടിയില്‍
 കുവൈറ്റില്‍ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാര്‍ പിടിയില്‍. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്ട്‌സും ഇടപെടല്‍ നടത്തി വരികയാണ്

കുവൈറ്റിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസമാണ് മാനവ വിഭവ ശേഷിയുടെ ത്രിതല സമിതി പരിശോധന നടത്തിയത്. 60 പേരെയാണ് സുരക്ഷാ പരിശോധനയുടെ ഭാഗമായി അറസ്റ്റുചെയ്തത്. വിദേശ ാമസ നിയമം ലംഘിച്ച് ജോലി ചെയ്തുവന്നവരാണ് ഇവര്‍.

ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തവരാണ് പിടിയിലായതെന്നും ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബവിസയിലുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ 60 പേരില്‍ 30 പേര്‍ ഇന്ത്യക്കാരും ഇതില്‍ 19 പേര്‍ മലയാളികളുമാണ്. ഫിലിപ്പൈന്‍സ്, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ് മിക്കവരും. 19 മലയാളികളില്‍ അഞ്ച് പേര്‍ നവജാത ശിശുക്കളുടെ മാതാപിതാക്കളാണ്.

എന്നാല്‍ പിടിയിലായവര്‍ മതിയായ തൊഴില്‍ വിസയിലും സ്പോണ്‍സര്‍ഷിപ്പോടെയുമാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നതെന്ന്മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling