ശ്രീകണ്ഠപുരം ഗവ. ഹൈസ്ക്കൂൾ 1981- 82 എസ്. എസ്.എൽ.സി. ബാച്ചിലെ സഹപാഠികൾ 'സ്നേഹക്കൂട്ടം 2023'


 ശ്രീകണ്ഠപുരം; 

ഗവ. ഹൈസ്ക്കൂൾ 1981- 82 എസ്. എസ്.എൽ.സി. ബാച്ചിലെ സഹപാഠികൾ   'സ്നേഹക്കൂട്ടം 2023' എന്ന പേരിൽ  കുടുംബസംഗമവും ഓണാഘോഷവും നടത്തി.   ശ്രീകണ്ഠപുരം വിമുക്തഭട ഹാളിൽ നടന്ന പരിപാടി  കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.  അഡ്വക്കെറ്റ് എം.മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.വി.നിർമ്മല സ്വാഗതവും പി.ഡി.സഹദേവൻ അനുശോചനവും പി.മനോഹരൻ റിപ്പോർട്ടും അവതരിപ്പിച്ചു. എം.വി. നാരായണൻ നന്ദി പറഞ്ഞു. അശോകൻ സംസാരിച്ചു. തുടർന്ന് എല്ലാവരും സ്വയം പരിചയപ്പെടുത്തി. ഓണസദ്യക്ക് ശേഷം കലാകായിക മത്സരങ്ങളും വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling