കൊച്ചി കാന്‍സര്‍ സെന്ററിന്റെ ആവശ്യം അംഗീകരിച്ച് കിഫ്ബി; 204 കോടിയുടെ സഹായം
 തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം, ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുകയെന്ന് മന്ത്രി അറിയിച്ചു. റേഡിയേഷന്‍ തെറാപ്പി മെഷീന്‍, എംആര്‍ഐ, സിടി, പെറ്റ് സിടി സ്‌കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണെന്നും പി രാജീവ് പറഞ്ഞു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്: എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാന്‍സര്‍ സെന്ററിന്റെ ആവശ്യം കിഫ്ബി ബോര്‍ഡ് അംഗീകരിച്ചു. കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നത്. 3 ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുക. റേഡിയേഷന്‍ തെറാപ്പി മെഷീന്‍, എംആര്‍ഐ, സിടി, പെറ്റ് സിടി സ്‌കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണ്.

കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചി കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യത്തിന് തുടക്കമിട്ടത് ബഹുമാനപ്പെട്ട വി ആര്‍ കൃഷ്ണയ്യരാണ്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവന്നപ്പോഴാണ് കൊച്ചിയിലും ഒരു കാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. ഈ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണോദ്ഘാടനം നടത്തിയ കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനോദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling