ശ്രീകണ്ഠപുരം നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 നഗരസഭ തല ഉദ്ഘാടനം നടത്തി
ശ്രീകണ്ഠപുരം നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾക്കും ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി സുചിത്വ സ്വച്ഛത സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ സ്വചഛതാ ലീഗ് 2.0, യും സ്വചഛതാ ലീഗ് 2.0 യുടെ ലോഗോ പ്രകാശനവും ശ്രീകണ്ഠപുരം നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ മോഹനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി അധ്യക്ഷത വഹിച്ചു. ISL 2.0 നഗരസഭ ബ്രാൻഡ് അംബാസഡർ സദാനന്ദൻ ചേപ്പറമ്പ് ശുചിത്വ സന്ദേശം നൽകി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രാ ഗതൻ മാസ്റ്റർ, നഗരസഭ സെക്രട്ടറി അഭിരാഷ് കെ, ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ടോമി തോമസ്, വ്യാപാര വ്യവസായ സമിതി പ്രസിഡന്റ് ബഷീർ, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. വിപി നസീമ സുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വ്യാപാര വ്യവസായപ്രതിനിധികൾ, കൗൺസിലർമാർ,കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ജീവനക്കാർ, ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നുമായി വന്നെത്തിയ 300 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത വിപുലമായ ശുചിത്വ റാലി ടൗൺ കേന്ദ്രീകരിച്ച് നടത്തി. ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് എസ് ഇ എസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച് പരിപാടിയെ കൂടുതൽ മനോഹരമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ പ്രേമരാജൻ വി, PHI മാരായ സതീഷ്, ബിന്ദു,ജോഷി മോൻ, സഫീർ അലി, രസിക അശോകൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍