30 രൂപയെച്ചൊല്ലി തർക്കം; 17 കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
 ഉത്തര്‍പ്രദേശിലെ ബാഘ്പാതിൽ 30 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋത്വിക് ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 30 രൂപയെച്ചൊല്ലി മൂന്നു പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച ഋത്വിക്കിന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികളെന്ന് ബരൗത് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling