കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവുകൾ 6160. കേരളത്തിലെ ഒഴിവുകൾ: 424 (തിരുവനന്തപുരം -73, കൊല്ലം -37, പത്തനംതിട്ട -22, ആലപ്പുഴ -33, കോട്ടയം -48, ഇടുക്കി -8, എറണാകുളം -54, തൃശൂർ -35, പാലക്കാട് -38, മലപ്പുറം -17, കോഴിക്കോട് -34, വയനാട് -8, കണ്ണൂർ -10, കാസർകോട് -7).
യോഗ്യത: ബിരുദം. പ്രായം: 20 - 28 വയസ് (എസ് സി / എസ് ടി / ഒ ബി സി/ PwBD എന്നീ സംവരണ വിഭാഗത്തിന് നിയമ അനുസൃതമായ വയസിളവ് ലഭിക്കും). സ്റ്റൈപ്പൻഡ് 15,000 രൂപ.
എസ് സി / എസ് ടി / PwBD വിഭാഗത്തിന് അപേക്ഷ ഫീസില്ല. മറ്റുള്ളവർക്ക് 300 രൂപ. അവസാന തീയതി 2023 സെപ്റ്റംബർ 21. കൂടുതൽ വിവരങ്ങൾക്ക് https://ibpsonline.ibps.in/sbiaaug23/ സന്ദർശിക്കുക.
0 അഭിപ്രായങ്ങള്‍