ഗുജറാത്തിലെ ഫാക്ടറിയിൽ സ്‌ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

 


ഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്.

വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling