ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു






 സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

വെറും വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് മാറി വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കോളേജുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കായിക രംഗത്തേക്ക് വിദ്യാര്‍ഥികളെയും യുവജനങ്ങളെയെയും ആകര്‍ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തില്‍ പുതുതായി ഒരു കായിക നയം രൂപം നല്‍കിക്കഴിഞ്ഞുവെന്നും കായിക രംഗത്ത് സമഗ്രമായ ഒരു മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ബ്രണ്ണന്‍ കോളേജില്‍ നിന്നും പാട്ടത്തിന് ലഭിച്ച 7.35 ഏക്കര്‍ ഭൂമിയില്‍ 9.09 കോടി രൂപ ചെലവഴിച്ച് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്.

എട്ട് വരി പാതയുള്ള ട്രാക്ക് ഹൈജമ്പ്, ലോങ്ങ് ജമ്പ്, ഡിസ്‌കസ് ത്രോ, ഷോര്‍ട്ട് പുട്ട്, ജവാലിന്‍ ത്രോ എന്നിവ പരിശീലനത്തിനും ഫുട്‌ബോള്‍ പരിശീലനത്തിനും പ്രയോജനപ്രദമാണ്.

കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യതിഥിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling