ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ ജോലി ഒഴിവുകൾ

 



കൊച്ചി | പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 313 ഒഴിവുകളാണ് ഉള്ളത്. ഓഫീസര്‍ തസ്തികകളില്‍ 276, ആര്‍ ആന്‍ഡ് ഡി പ്രൊഫഷണല്‍ തസ്തികകളില്‍ 37 ഒഴിവുകളുണ്ട്.


ഓഫീസര്‍ തസ്തികകളില്‍ 170 എണ്ണം എന്‍ജിനിയര്‍മാരുടേത്. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, സിവില്‍, കെമിക്കല്‍ എന്‍ജിനിയര്‍, ലോ ഓഫീസര്‍, സീനിയര്‍ ഓഫീസര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിങ്ങനെയാണ് അവസരങ്ങള്‍.


ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സീനിയര്‍ ഓഫീസര്‍ തുടങ്ങിയവയാണ് ആര്‍ ആന്‍ഡ് ഡി പ്രൊഫഷണല്‍ വിഭാഗത്തിലെ ഒഴിവുകള്‍. എന്‍ജിനിയറിങ് ബിരുദം / എംബിഎ / ബിഇ / ബിടെക് / എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി സെപ്തംബര്‍ 18. വിശദ വിവരങ്ങള്‍ക്ക് hindustanpetroleum.com സന്ദർശിക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling