അധ്യാപക സംഗമം നടത്തി.



 പൈസക്കരി. ദേവമാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമം പൈസക്കരി ദേവമാതാ പാരീഷ് ഹാളിൽ നടത്തി. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സംഗമം ദേവമാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ വെരി റവ. ഫാ. നോബൽ ഓണം കുളം ഉദ്ഘാടനം ചെയ്തു.മനുഷ്യജന്മത്തെ ഏറെ സ്വാധീനിക്കുകയും വ്യക്തിത്വ, സ്വഭാവരൂപീകരണത്തെ, സഹായിച്ചുകൊണ്ട്  തലമുറകളെ രൂപപ്പെടുത്തുന്ന ശില്പികൾ ആണ് ഓരോ അധ്യാപകനും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് മാനേജർ റവ ഫാ. തോമസ് വട്ടം കാട്ടേൽ സ്വാഗതവും യുപി സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ ജോർജ് നന്ദിയും പറഞ്ഞു. ഇടവക കോർഡിനേറ്റർ ബിനു മണ്ഡപത്തിൽ അധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. തുടർന്ന് ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ, ദേവമാതാ ഹൈസ്കൂൾ, സെൻമേരിസ് യുപി സ്കൂൾ, സെൻമേരിസ് നഴ്സറി സ്കൂൾ, ഭഗവത്പാദ ഐടിഐ  എന്നിവിടങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക്  ഇടവക ട്രസ്റ്റിമാരായ മാത്തുക്കുട്ടി പുളിക്കൽ, ഷാജു ചേന്നാട്ട്, സെബാസ്റ്റ്യൻ പൈമ്പിളിൽ, ബേബി നെട്ടനാനിക്കൽ, പാരീഷ് സെക്രട്ടറി സെബാസ്റ്റ്യൻ ചാമോലിക്കൽ  എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling