രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും

 കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സ്ഥിരീകരണമാണിത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കെന്നും അധികൃതർ അറിയിക്കുന്നു
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായിയിരുന്നു പ്രചാരണം.
ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതും കാരണമെന്നാണ് വിവരം. അതിനാൽ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling