സോളാർ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
കെ.ബി ഗണേഷ് കുമാർ എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിഷേധ മാർച്ച് യുഡിഎഫ് കൺവീനർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുൻപുതന്നെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല.
മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശി.
0 അഭിപ്രായങ്ങള്‍