ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും എന്ന് സൂചന ലഭിച്ചതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാന്‍ ഇന്‍ഡ്യ മുന്നണിയില്‍ ധാരണ. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ മാസംതന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. മുന്നണി കണ്‍വീനര്‍ ആരാകണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
കോണ്‍ഗ്രസ് മുന്നണിയെ നയിക്കണം എന്ന ആവശ്യമാണ് ശിവസേനയും മുസ്ലീം ലീഗും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. ഇന്നലെയും ഇന്നുമായി മുംബൈയിലാണ് ഇന്‍ഡ്യയുടെ മൂന്നാംയോഗം നടക്കുന്നത്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേതാക്കള്‍ ഔദ്യോഗികമായി അറിയിക്കും.
6 മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സജ്ഞയ് റാവത്ത്, മമതാ ബാനര്‍ജി, ഡെറക് ഒബ്രെയ്ന്‍, അഭിഷേക് ബാനര്‍ജി, എം കെ സ്റ്റാലിന്‍, ടി ആര്‍ ബാലു, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മന്‍, സജ്ഞയ് സിംഗ്, രാഘവ് ഛദ്ദ, നിതീഷ് കുമാര്‍, ലലന്‍ സിംഗ്, സജ്ഞയ് കുമാര്‍ സിംഗ്, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, മനോജ് ജാ. സജ്ഞയ് യാദവ്, ഹേമന്ദ് സോറന്‍, അഭിഷേക് പ്രസാദ്, സുനില്‍ കുമാര്‍ ശ്രീവാസ്ത, ശരദ് പവാര്‍, സുപ്രിയ സുലേ, ജയന്ത് പട്ടീല്‍, അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, കിരണ്‍മോയ് നന്ദ, അബു അസ്മി, ജയന്ത് സിംഗ് ചൗദരി, ഷാഹിദ് സിദ്ദീഖി, കൃഷ്ണ പട്ടേല്‍, പങ്കജ് നിരജ്ഞന്‍, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഇല്‍തിജ മുഫ്തി, സീതാറാം യെച്ചൂരി, അശോക് ദവാലെ, ഡി രാജ, ബിനോയ് വിശ്വം, ബാലചന്ദ്ര കാഗോ, മനോജ് ഭട്ടാചാര്യ, ജി ദേവരാജന്‍, വൈകോ എംപി. തോല്‍ തിരുമാവാലവന്‍, എം ദയാലന്‍, ഡി രവികുമാര്‍, ഇല്ല ഈശ്വരന്‍ രാമസ്വാമി, ദിപങ്കര്‍ ഭട്ടാചാര്യ, വി അരുണ്‍കുമാര്‍, എം എച്ച് ജവാഹിറുള്ള, ഖാദര്‍ മൊയിദീന്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജോസ് കെ മാണി, പി സി തോമസ്, ജയന്ത് പട്ടീല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
0 അഭിപ്രായങ്ങള്‍