പാനൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ വെടിവെച്ചു ; മകന് ഗുരുതര പരിക്ക്

 പാനൂർ : പാനൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ വെടിവെച്ചു ; മകന് ഗുരുതര പരിക്ക് തെക്കേ പാനൂരിൽ കനക ഭവനിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നത്. പാനൂരിലെ ജ്വല്ലറി ഉടമ ഗോപിയാണ് മകൻ സൂരജിനെ വെടിവെച്ചത്. മദ്യലഹരിയിലായിരുന്നു സംഭവമെന്ന് പാനൂർ പൊലീസ് വ്യക്തമാക്കി. തലശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ മിംസിലേക്ക് മാറ്റി. മഹാരാഷ്ട്ര സ്വദേശിയായ ഗോപി 40 വർഷം മുമ്പാണ് പാനൂരിലെത്തിയതത്രെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling